സയൻസ് ഓൺ സ്ഫിയർ (എസ്ഒഎസ്) എന്നത് ഒരു മുറിയുടെ വലിപ്പമുള്ള ഗ്ലോബൽ ഡിസ്പ്ലേ സിസ്റ്റമാണ്. ഇത് കമ്പ്യൂട്ടറുകളുടെയും വീഡിയോ പ്രൊജക്ടറുകളുടെയും സഹായത്തോടെ ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആറടി വ്യാസമുള്ള ഒരു ഗോളത്തിൽ പ്രദർശിപ്പിക്കുന്നു. ഇത് ഒരു ഭീമൻ ആനിമേറ്റഡ് ഗ്ലോബിന് സമാനമാണ്.
എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് എർത്ത് സിസ്റ്റം സയൻസ് ചിത്രീകരിക്കാൻ സഹായിക്കുന്ന ഒരു വിദ്യാഭ്യാസ ഉപകരണമായി സയൻസ് ഓൺ സ്ഫിയർ വികസിപ്പിച്ചെടുത്തത് എൻ. ഒ. എ. എ ആണ്. അന്തരീക്ഷ കൊടുങ്കാറ്റുകൾ, കാലാവസ്ഥാ വ്യതിയാനം, സമുദ്ര താപനില എന്നിവയുടെ ആനിമേറ്റുചെയ്ത ചിത്രങ്ങളും സമാനമായ വീഡിയോ ദൃശ്യങ്ങളും ഈ ഗോളത്തിൽ പ്രദര്ശിപ്പിക്കുവാൻ കഴിയും. സങ്കീർണ്ണമായ പാരിസ്ഥിതിക പ്രക്രിയകൾ എന്താണെന്ന് വിശദീകരിക്കാൻ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. അടിസ്ഥാന ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങൾ എസ്ഒഎസിലൂടെ ആഗോള കാഴ്ചപ്പാടോടെ മനസ്സിലാക്കാൻ കഴിയും. എല്ലാവരും, പ്രത്യേകിച്ച് ഭൌമപഠനം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പഠനം എന്നിവയുമായി ബന്ധപ്പെട്ടവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു ഇടമാണിത്.