ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് 2026
നിർദ്ദേശങ്ങൾ
- ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും അതിന്റെ ഉപകേന്ദ്രങ്ങളായ ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രവും കോട്ടയം സയൻസ് സിറ്റിയും ചേർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സൃഷ്ടിപരവും വിജ്ഞാനപ്രദവുമായ ഒരു പരിപാടിയാണ്.
- വർക്ക്ഷോപ്പ് ജൂനിയർ വിഭാഗത്തിനും സീനിയർ വിഭാഗത്തിനും രണ്ട് ബാച്ചുകളായി നടത്തപ്പെടും. ഓരോ ബാച്ചിന്റെയും ദൈർഘ്യം 15 ദിവസമാണ്.
- പരമാവധി വിദ്യാർത്ഥികളുടെ എണ്ണം:
തിരുവനന്തപുരത്തെ KSSTM-ൽ ഓരോ ബാച്ചിലും 40 പേർ
കോട്ടയം സയൻസ് സിറ്റിയിൽ ഓരോ ബാച്ചിലും 25 പേർ
ചാലക്കുടി റീജിയണൽ സയൻസ് സെന്ററിൽ ഓരോ ബാച്ചിലും 20 (ഏപ്രിൽ മാസം പേർ ജൂനിയർ വിഭാഗത്തിലും മെയ് മാസം പേര് സീനിയർ വിഭാഗത്തിലും)
- ഏപ്രിൽ ബാച്ച്: 16-04-2026 മുതൽ 04-05-2026 വരെ
മേയ് ബാച്ച്: 08-05-2026 മുതൽ 26-05-2026 വരെ
- 2026-27 അധ്യയന വർഷത്തിൽ 4, 5, 6 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ (2025-26ൽ 3, 4, 5 ക്ലാസുകൾ വിജയിച്ചവർ) ജൂനിയർ വിഭാഗത്തിൽ ഉൾപ്പെടും. 2026-27 അധ്യയന വർഷത്തിൽ 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ (2025-26ൽ 6, 7, 8 ക്ലാസുകൾ വിജയിച്ചവർ) സീനിയർ വിഭാഗത്തിൽ ഉൾപ്പെടും.
- ഷോർട്ട്ലിസ്റ്റിംഗിനായി പ്രത്യേക പരീക്ഷയുണ്ടാകില്ല. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന (First- come, first-served) അടിസ്ഥാനത്തിലാണ് പ്രവേശനം.
- ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം നിശ്ചിത കേന്ദ്രങ്ങളിൽ അപേക്ഷാ ഫീസ് അടയ്ക്കണം; അതിനുശേഷമാണ് പ്രവേശനം ഉറപ്പാക്കുന്നത്.
- അപേക്ഷകൾ 30 മാർച്ച് 2026 രാവിലെ 10:00 മുതൽ ഓൺലൈനായി സമർപ്പിക്കാം.
- ഓൺലൈൻ അപേക്ഷ നൽകുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം (പരമാവധി ഫയൽ വലുപ്പം 40 KB, പരമാവധി 150 x 200 പിക്സൽ).
- അപേക്ഷ സമർപ്പിച്ചാൽ അഡ്മിഷൻ സ്ലിപ്പ് ഓൺലൈനായി ലഭിക്കും.
- വർക്ക്ഷോപ്പിന്റെ ആദ്യ ദിവസം അഡ്മിഷൻ സ്ലിപ്പും, സ്കൂൾ ഐഡന്റിറ്റി കാർഡും അതിന്റെ പകർപ്പും സമർപ്പിക്കേണ്ടതാണ്.
- 15 ദിവസത്തെ കോഴ്സ് ഫീസ് ₹2000 ആണ്. ഓൺലൈൻ രജിസ്ട്രേഷനുശേഷം 08-04-2026 വൈകുന്നേരം 5:00 മണിക്ക് മുമ്പ് ഫീസ് അടയ്ക്കണം. സമയത്തിനുള്ളിൽ ഫീസ് അടച്ചില്ലെങ്കിൽ പ്രവേശനം റദ്ദാക്കപ്പെടും; തുടർന്ന് അപേക്ഷകൾ പരിഗണിക്കില്ല.
- അഡ്മിഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായാൽ, അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം കെ എസ് എസ് ടി എം ഡയറക്ടറിനായിരിക്കും.
- അപേക്ഷയിൽ രക്ഷിതാവിന്റെ ഒരു മൊബൈൽ നമ്പർ മാത്രം നൽകണം. ഒരേ നമ്പർ പല അപേക്ഷകൾക്കും ഉപയോഗിക്കാൻ പാടില്ല.
- ഒരിക്കൽ ബാച്ച് അനുവദിച്ചാൽ പിന്നീട് മാറ്റാൻ അനുവദിക്കില്ല.
- അപേക്ഷകരുടെ തെരഞ്ഞെടുപ്പ്, വർക്ക്ഷോപ്പ്, ക്ലാസുകൾ, അധ്യാപകർ, സെമിനാറുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ നടപടികളും KSSTM അധികൃതരുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും.
- പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 9:00 മണിക്ക് മുമ്പും വൈകുന്നേരം 5:30 ന് ശേഷവും ക്യാമ്പസിൽ പ്രവേശനം അനുവദിക്കില്ല.
| Sl No | Name of Centre | Student Intake |
Application Link
|
|||
| Junior | Senior | |||||
| APRIL | MAY | APRIL | MAY | |||
| 1 | Kerala State Science and Technology Museum Thiruvananthapuram | 40 | 40 | 40 | 40 | |
| 2 | Science City, Kottayam | 25 | 25 | 25 | 25 | |
| 3 | Regional Science Centre, Chalakudy, Thrissur | 20 | NA | NA | 20 | |
