കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദര്‍ശിനി പ്ളാനറ്റേറിയം,
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് 1984 - ല്‍ കേരള സര്‍ക്കാരിനാല്‍ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. 1981 ഒക്ടോബര്‍ 5 - ാം തീയതി ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി സയന്‍ന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനം അനൌപചാരിക രീതിയില്‍ വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകര്‍ന്നു കൊടുക്കുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുന്നു. ഇതൊരു അനൌപചാരിക പഠനകേന്ദ്രവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമാണ്.
ഭരണ നിര്‍വ്വഹണം
മ്യൂസിയത്തിന്റെ ഭരണപരമായ നടത്തിപ്പിന്റെ ചുമതല പതിനേഴ് അംഗ ഗവേണിംഗ് ബോഡിയില്‍ നിക്ഷിപ്തമാണ്. ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗവേണിംഗ് ബോഡിയുടെ അധ്യക്ഷനായിരിക്കും. മ്യൂസിയത്തിന്റെ ദൈനംദിന ഭരണ ചുമതല ഡയറക്ടര്‍ക്കായിരിക്കും. ഇതുകൂടാതെ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു ഒന്‍പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലുണ്ട്.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- ശാസ്ത്ര സാങ്കേതിക രംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രദര്‍ശന വസ്തുക്കള്‍ നിര്‍മ്മിച്ച് ഗ്യാലറികള്‍ സ്ഥാപിക്കുക. ഇപ്രകാരം ശാസ്ത്ര സാങ്കേതിക രംഗത്തെപ്പറ്റിയുള്ള അറിവ് സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി നിലനില്‍ക്കുക.
- യൂവാക്കളില്‍ ശാസ്ത്രചിന്താഗതി വളര്‍ത്തിയെടുത്ത് അവരില്‍ ശാസ്ത്ര അവബോധം സൃഷ്ടിക്കുക.
- ശാസ്ത്രവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ച് ടി.വി, റേഡിയോ എന്നീ മാധ്യമങ്ങള്‍ മുഖേന അവതരിപ്പിക്കുക.
- സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക.
- ശാസ്ത്രപ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക.
- വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര മത്സരങ്ങള്‍ സംഘടിപ്പിക്കുക.
- ശാസ്ത്ര സംബന്ധമായ വസ്തുതകള്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രചരിപ്പിക്കുക.
- കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശാസ്ത്രകേന്ദ്രങ്ങള്‍ സ്ഥാപിച്ച് മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക.
- മ്യൂസിയവും ശാസ്ത്രകേന്ദ്രങ്ങളും അനൌപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങളാക്കി വികസിപ്പിക്കുക.
- വിനോദത്തിലുടെ വിജ്ഞാനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക.
മ്യൂസിയം ഒറ്റനോട്ടത്തില്‍
മ്യൂസിയത്തിന്റെ ആദ്യഘട്ടം മുന്നൂറോളം പ്രദര്‍ശന വസ്തുക്കളുള്ള ഗ്യാലറികളോടെ 1984 ല്‍ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്, പോപ്പുലര്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ഗ്യാലറികള്‍ ആരംഭിച്ചു. പ്രിയദര്‍ശിനി പ്ളാനറ്റേറിയം എന്ന മഹത്തായ സംരംഭം 1994 - ല്‍ പ്രവര്‍ത്തനം തുടങ്ങി. 1997 - ല്‍ കുട്ടികളുടെ ശാസ്ത്രോദ്യാനവും സമര്‍പ്പിച്ചു. തുടര്‍ന്ന് കംപ്യൂട്ടര്‍ ഗ്യാലറിയും സോളാര്‍ എനര്‍ജി ഗ്യാലറിയും നിലവില്‍ വന്നു. പതിമൂന്ന് ശാസ്ത്ര കളിക്കോപ്പുകള്‍ അടങ്ങിയ പ്ളേ പാര്‍ക്ക് 2005 - ല്‍ പ്രവര്‍ത്തനമാരംഭിച്ചു. എനര്‍ജി പാര്‍ക്ക്, ത്രിമാന സിനിമാ തീയേറ്റര്‍, ഡിജിറ്റല്‍ വെയിംഗ് മെഷീന്‍, എഡ്യൂസാറ്റ് ടാക്ക്ബാക്ക് ടെര്‍മിനല്‍, എനര്‍ജി ബോള്‍ മുതലായവയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം
പ്രിയദര്‍ശിനി പ്ളാനറ്റേറിയം
വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം - 33
ഫോണ്‍ : 0471 2306024, 2306025
ഇ.മെയില്‍ :
This e-mail address is being protected from spambots. You need JavaScript enabled to view it
www.kstmuseum.com