പൂർണ്ണ ചന്ദ്രഗ്രഹണം
2025 സെപ്‌റ്റംബർ 7 ഞായറാഴ്ച രാത്രിയിൽ സംഭവിക്കാൻ പോകുന്നത് പൂർണ്ണ ചന്ദ്രഗ്രഹണമാണ്. ഈ ഗ്രഹണം ഇന്ത്യയിലുടനീളം ദൃശ്യമാണ്. കേരളത്തിൽ അന്നേ ദിവസം രാത്രി ഏകദേശം 09:57 നു ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 11 മണിക്ക് പൂർണ്ണ ഗ്രഹണമാകുകയും ഏകദേശം 12:20 ഓടെ പൂർണ്ണ ഗ്രഹണം അവസാനിക്കുകയും രാത്രി 01:25 ഓടെ ഗ്രഹണം പൂർണ്ണമായി അവസാനിക്കും. പൂർണ്ണ ചന്ദ്രഗ്രഹണമായതിനാൽ ഈ പ്രതിഭാസം കേരളത്തിൽ എവിടെ നിന്നും ഒരു ദൂരദർശിനിയുടെ സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ സുരക്ഷിതമായി വീക്ഷിക്കാവുന്നതാണ്. ഇന്ത്യയിൽ നിന്ന് വീക്ഷിക്കാവുന്ന അടുത്ത പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് 2028 ഡിസംബർ മാസം 31 ആം തിയതി ആയിരിക്കും. ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങളും അവ ദൃശ്യമാകുന്ന സമയക്രമവും താഴെ കൊടുത്തിരിക്കുന്നു.
ഗ്രഹണ ഘട്ടങ്ങൾ |
തിരുവനന്തപുരത്തു ദൃശ്യമാകുന്ന സമയം |
ഭാഗിക ചന്ദ്രഗ്രഹണം ആരംഭം |
7 September, 21:57:09 |
പൂർണ്ണ ചന്ദ്രഗ്രഹണം ആരംഭം |
7 September, 23:00:48 |
പൂർണ്ണ ചന്ദ്രഗ്രഹണം (പരമാവധി) |
7 September, 23:41:47 |
പൂർണ്ണ ചന്ദ്രഗ്രഹണം അവസാനിക്കുന്നത് |
8 September, 00:22:51 |
ഭാഗിക ചന്ദ്രഗ്രഹണം അവസാനിക്കുന്നത് |
8 September, 01:26:31 |