സ്‌കൂൾ കുട്ടികളുടെ കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്ന പ്രാദേശിക പ്രോജെക്ടുകൾക്ക് ഫെലോഷിപ്പ് ഏർപ്പെടുത്തുന്നു.

 

                              ഡോ. എ. സുഹൃത്കുമാറിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഡോ. എ. സുഹൃത്കുമാർ ലൈബ്രറി & റിസർച്ച് സെൻററും കേരള സർക്കാരിൻറെ നിയന്ത്രണത്തിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി സഹകരിച്ച് കുട്ടികൾക്കായി ഒരു മത്സരം സംഘടിപ്പിക്കുന്നു. 13 നും 17 നും ഇടയിൽ പ്രായമുള്ള , നാലുപേരിൽ അധികരിക്കാത്ത കുട്ടികളുടെ സംഘങ്ങൾക്ക് ഇതിൽ പങ്കെടുക്കാം (ഒറ്റയ്ക്കും പങ്കെടുക്കാനാകും).

                             പങ്കെടുക്കുന്നവർ ആഗോള താപനത്തെ പ്രതിരോധിക്കുന്നതിനുതകുന്ന തരത്തിൽ മാലിന്യ സംസ്‌കരണം, കൃഷി, വനവൽക്കരണം, ജലസംരക്ഷണം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന പ്രായോഗിക ന്യൂതന പദ്ധതികൾ സംബന്ധിച്ച് പദ്ധതി നിർദ്ദേശം തയ്യാറാക്കി 18.05.2024 ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ അവതരിപ്പിക്കണം.

                           ഏറ്റവും മെച്ചപ്പെട്ട നിർദ്ദേശങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുന്നവർക്ക് സമ്മാനവും തുടർ പ്രവർത്തനങ്ങൾക്കുള്ള ഫെലോഷിപ്പും നൽകും. അപേക്ഷിക്കേണ്ട അവസാന സമയം 2024 മേയ് 12 ന് വൈകുന്നേരം 5:00 മണി.

 

വെബ്‌സൈറ്റ്                       :  http://www.suhruthlibrary.in/
ഗൂഗിൾ ഫോം ലിങ്ക്          : https://forms.gle/wXvn22TysHTh2Nqn8

ഗൂഗിൾ സ്‌കാൻ                 :

 

വിശദവിവരങ്ങൾക്ക് : suhruthlibrary21@gmail.com
മൊബൈൽ : 8075746986